Latest NewsNewsBusiness

ആക്സിസ് ബാങ്കിന്റെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ! ‘ഓപ്പൺ’ ആപ്പ് പുറത്തിറക്കി

ഓപ്പൺ ആപ്പ് സ്മാർട്ട്ഫോണിലും ഡെസ്ക്ടോപ്പിലും ഉപയോഗിക്കാൻ സാധിക്കും

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ ലഭിക്കും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി 15 ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പെടുത്തിയുളള ‘ഓപ്പൺ’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട് ഫോണിലെ ഡിജിറ്റൽ ബാങ്ക് എന്ന ആശയം മുൻനിർത്തിയാണ് ഓപ്പൺ ആപ്പ് എന്ന സംവിധാനത്തിന് ആക്സിസ് ബാങ്ക് തുടക്കമിട്ടത്. ഓപ്പൺ ആപ്പിന്റെ സേവനം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ടോ, കറന്റ് അക്കൗണ്ടോ, എൻആർഐ അക്കൗണ്ടോ ഉണ്ടായിരിക്കണം.

റീട്ടെയിൽ വായ്പകൾ, വാണിജ്യ വായ്പകൾ, വിവിധ ഉപഭോക്തൃ സേവനങ്ങൾ, ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്മെന്റ്, യുപിഐ ഉപയോഗിച്ച് മറ്റു ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്. ഓപ്പൺ ആപ്പ് സ്മാർട്ട്ഫോണിലും ഡെസ്ക്ടോപ്പിലും ഉപയോഗിക്കാൻ സാധിക്കും. ‘ബാങ്കിന്റെ ഉപഭോക്താവായുള്ള ഓരോ വ്യക്തിക്കും സവിശേഷമായതും തടസങ്ങൾ ഇല്ലാത്തതുമായ ബാങ്കിംഗ് അനുഭവങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുമെന്നതാണ് ഓപ്പൺ ആപ്പിന്റെ പ്രത്യേകത’, ആക്സിസ് ബാങ്ക് ഡിജിറ്റൽ ബിസിനസ് ആൻഡ് ട്രാൻസ്ഫർമേഷൻ മേധാവിയും പ്രസിഡന്റുമായ സമീർ ഷെട്ടി പറഞ്ഞു.

Also Read: വിമാന യാത്രക്കാര്‍ക്ക് ആശ്വാസം: തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button