Latest NewsNewsBusiness

ക്രിസ്തുമസ് ലക്ഷ്യമിട്ട് ഇത്തിഹാദ് എയർവെയ്സ്! കേരളത്തിലേക്കുളള പുതിയ സർവീസുകൾ ഉടൻ

നവംബർ-ജനുവരി മാസങ്ങളിലാണ് പുതിയ സർവീസുകൾ നടത്തുക

കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ലക്ഷ്യമിട്ട് യുഎഇയുടെ ദേശീയ എയർലൈൻ കമ്പനിയായ ഇത്തിഹാദ് എയർവെയ്സ്. ക്രിസ്തുമസ്-പുതുവത്സര കാലയളവിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് നവംബർ-ജനുവരി മാസങ്ങളിലാണ് പുതിയ സർവീസുകൾ നടത്തുക. റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ 7 സർവീസുകൾ ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുക. കൂടാതെ, കൊച്ചിയിൽ നിന്നുള്ള പുതിയ 8 സർവീസുകൾ നവംബർ 21 മുതൽ ആരംഭിക്കുന്നതാണ്.

അടുത്ത വർഷം ജനുവരി ഒന്ന് മുതൽ തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് യാത്ര ചെയ്യാൻ ഇക്കണോമി ക്ലാസിന് 75,000 രൂപയ്ക്ക് മുകളിലും, ബിസിനസ് ക്ലാസിന് 1,61,213 രൂപയുമാണ് നിരക്ക്. അതേസമയം, കൊച്ചി-ദുബായ് സർവീസിൽ ഇക്കണോമി ക്ലാസിന് 26,417 രൂപയും, ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് നിരക്ക്. കോഴിക്കോട് നിന്ന് അബുദാബിയിലേക്കുള്ള ഇക്കണോമി ക്ലാസ് നിരക്ക് 26,922 രൂപയും, ബിസിനസ് ക്ലാസ് നിരക്ക് 83,527 രൂപയുമാണ്. അടുത്തിടെ കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിലേക്ക് ഇത്തിഹാദ് എയർവെയ്സ് പുതിയ സർവീസുകൾക്ക് തുടക്കമിട്ടിരുന്നു.

Also Read: ടോറസിന് സൈഡ് കൊടുക്കവെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button