KannurLatest NewsKeralaNattuvarthaNews

കണ്ണൂരിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്

കണ്ണൂര്‍: കണ്ണൂരിൽ ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also : ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധമുനമ്പില്‍, ഹമാസ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത് 5,000 മിസൈലുകള്‍: ആക്രമണത്തില്‍ 11 മരണം

കോഴിയിറച്ചി, ന്യൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി എന്നിവയാണ് പിടിച്ചത്. പഴകിയ എണ്ണ ഉപയോഗയോഗ്യം അല്ലാതിരുന്നിട്ടും ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു.

ഒരു മാസം മുന്‍പും കണ്ണൂരിലെ ഹോട്ടലുകളിലെ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. പഴകിയ ബീഫ്, ചിക്കൻ, ഗ്രീൻ പീസ്, അച്ചാർ തുടങ്ങി പഴകിയ ചോറ് വരെ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ഈ ഹോട്ടലുകള്‍ക്കെല്ലാം പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button