KeralaLatest NewsNews

എല്ലാം ദൈവത്തിന് അറിയാം, കരുവന്നൂര്‍ കേസില്‍ എ.സി മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഇഡിയുടെ സൃഷ്ടിയാണെന്നും, സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളം ഒരുക്കിയതാണെന്നുമുള്ള എ.സി മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത് എത്തി.

Read Also:‘അവരെ തീർക്കുക’: ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ-അമേരിക്കൻ വംശജ നിക്കി ഹേലി

‘കരുവന്നൂരില്‍ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശൂരില്‍ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതി. അപ്പോള്‍ തനിക്ക് വിഷയം കിട്ടില്ലല്ലോ’, സുരേഷ് ഗോപി പറഞ്ഞു.

‘പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോകും. കരുവന്നൂരില്‍ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരില്‍ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവര്‍ ശ്രമിക്കേണ്ടത്’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button