KeralaLatest NewsNews

ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ഇട്ടില്ലല്ലോ എന്ന് യുവാവിന്റെ മറുചോദ്യം

നടുറോഡില്‍ ബൈക്ക് യാത്രികനും പൊലീസും തമ്മില്‍ തര്‍ക്കം

കണ്ണൂര്‍: പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് മറുചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ പിഴയിട്ടതില്‍ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നാണ് പൊലീസ് വാദം. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലി സ്വദേശി സനൂപിനെതിരെ പൊലീസ് കേസെടുത്തു.

Read Also: കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

ഇന്നലെ ചൊക്ലി മുക്കില്‍പീടികയിലാണ് സംഭവം നടന്നത്. ചൊക്ലി എസ്‌ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

സംഭവത്തെ കുറിച്ച് സനൂപ് പറയുന്നതിങ്ങനെ-

‘മുക്കില്‍പ്പീടികയില്‍ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും. ആ സമയത്തു പൊലീസുകാര്‍ വരികയും ഹെല്‍മറ്റില്ലാത്തതിനാല്‍ ഫൈന്‍ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. നിര്‍ത്തിയിട്ട വാഹനത്തിന് ഫൈന്‍ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തില്‍ പ്രകോപിതനായ എസ്‌ഐ 500 രൂപ ഫൈന്‍ ഇട്ടു. എസ്‌ഐയെ ചോദ്യംചെയ്തതു കൊണ്ടാണ് ഈ ഫൈന്‍ ഇട്ടത് എന്നാണ് അയാള്‍ അപ്പോള്‍ പറഞ്ഞത്. അതിനു ശേഷം പൊലീസ് വാഹനം അവിടെ നിന്ന് പോവുകയും അല്‍പ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ആ അവസരത്തില്‍ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാന്‍ ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോ എന്ന എന്റെ ചോദ്യത്തില്‍ അയാള്‍ പ്രകോപിതനായി. എനിക്കെതിരെ പൊലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഒരു നിയമവും അധികാരികള്‍ക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യംചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പൊലീസിന്റെ അവകാശങ്ങളെ ദുര്‍വിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാള്‍. തുടര്‍ന്ന് പൊലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതര്‍ക്കം ഉണ്ടായി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്’- സനൂപ് ഫേസ് ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചുവരുന്നത് കണ്ടെന്നും അതാണ് പിഴയിട്ടതെന്നുമാണ് പൊലീസ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button