Latest NewsNewsTechnology

ചൈനീസ് സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്, കണക്കുകൾ പുറത്തുവിട്ട് ചൈനീസ് ഐടി മന്ത്രാലയം

സ്മാർട്ട്ഫോൺ നിർമ്മാണം കുറഞ്ഞതിനു പുറമേ, ഈ വർഷം രണ്ടാം പാദ വിൽപ്പനയിലും ഗണ്യമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്

ചൈനീസ് സ്മാർട്ട്ഫോൺ വിപണി കുത്തനെ ഇടിയുന്നു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, 67.9 കോടി സ്മാർട്ട്ഫോണുകൾ മാത്രമാണ് ചൈന നിർമ്മിച്ചിട്ടുള്ളത്. മുൻ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 7.5 ശതമാനത്തിന്റെ ഇടിവാണ് ചൈനീസ് സ്മാർട്ട്ഫോൺ വിപണി രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കണക്കുകൾ ചൈനീസ് ഐടി മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

സ്മാർട്ട്ഫോൺ നിർമ്മാണം കുറഞ്ഞതിനു പുറമേ, ഈ വർഷം രണ്ടാം പാദ വിൽപ്പനയിലും ഗണ്യമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിൽ 2014 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് നടന്നത്. കോവിഡ് സമയത്ത് ഉണ്ടായ പ്രതിസന്ധികളാണ് സ്മാർട്ട്ഫോൺ വിപണിയെ ഇടിവിലേക്ക് നയിച്ച പ്രധാന ഘടകം. കോവിഡിന് ശേഷം ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോണുകളോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: നിയമനത്തട്ടിപ്പ് കേസ്: മുഖ്യ സൂത്രധാരൻ ബാസിത് പൊലീസ് പിടിയില്‍

കെട്ടിട നിർമ്മാണ രംഗത്തെ പ്രതിസന്ധി, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, സ്വകാര്യ മേഖലയിലെ ഇടിവ് തുടങ്ങി നിരവധി വെല്ലുവിളികളാണ് ചൈനീസ് സമ്പദ് വ്യവസ്ഥ നേരിടുന്നത്. എന്നാൽ, ഈ വർഷം അവസാനിക്കുമ്പോഴേക്കും നിലവിലെ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ സ്മാർട്ട്ഫോണുകളുടെ കടന്നുവരവ് വിപണിക്ക് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button