Latest NewsNewsTechnology

ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നാലെ ഉച്ചത്തിലുള്ള ബസ്സർ ശബ്ദം ഐഫോണിലും എത്തി! കാരണം ഇത്

ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഐഫോണുകളിൽ ബസ്സര്‍ ശബ്ദം മുഴങ്ങിയത്

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഐഫോണുകളിലും ഉയർന്ന ശബ്ദത്തിൽ ഉള്ള ബസ്സര്‍ ശബ്ദം എത്തി. ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഐഫോണുകളിൽ ബസ്സര്‍ ശബ്ദം മുഴങ്ങിയത്. എന്നാൽ, ഈ ശബ്ദത്തിന് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാറിന്റെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സാമ്പിൾ ടെസ്റ്റ് സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.

ഇന്ന് രാവിലെ ഏതാണ്ട് 11:30-ന് ശേഷമാണ് ഉയർന്ന ശബ്ദത്തോടുകൂടിയ സന്ദേശം ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എത്തിയത്. ഭൂകമ്പം സുനാമി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനാണ് കേന്ദ്രസർക്കാർ ഈ സംവിധാനം വികസിപ്പിച്ചത്. ഇതോടെ, രാജ്യത്തെ ജനങ്ങൾക്ക് ഫോൺ വഴി പ്രകൃതി ദുരന്തങ്ങളെ കുറിച്ച് അറിയിപ്പ് നൽകാനും, ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കാനും കഴിയുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ അലേർട്ട് സംവിധാനം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും പരീക്ഷിച്ചിരുന്നു.

Also Read: നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button