KeralaLatest NewsNews

ഈ ആസ്‌ബെസ്റ്റോസ് വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ? ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരി അനുഷ

പത്തനംതിട്ട: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് ന്യൂസ് ക്ലിക്കിലെ മുന്‍ മാധ്യമ പ്രവര്‍ത്തക അനുഷ പോളിന്റെ വീട് സന്ദര്‍ശിച്ചു. അനുഷ പോളിന്റെ വീട്ടില്‍ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റായി കുറിച്ചത്.

Read Also: തേയില കമ്പനിയിൽ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്: മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

അനുഷയുടേത് ആസ്ബെസ്റ്റോസ് ഇട്ട സാധാരണ വീടാണെന്നും വിദേശ പണം വാങ്ങിയെന്ന കേസില്‍പ്പെട്ട വ്യക്തിയുടേത് ഇടത്തം സമ്പന്ന വീടായിരിക്കുമെന്ന് ഇ.ഡി പ്രതീക്ഷിച്ചിരിക്കുമെന്നും തോമസ് ഐസക്ക് കുറിച്ചു.
അനുഷയുടെ വീടാകെ ഇ.ഡി പരിശോധിച്ചുവെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു ഡല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തോമസ് ഐസക്കിന്റെ കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയില്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷററും കൂടിയാണ് അനുഷ. കര്‍ഷക സമരത്തെക്കുറിച്ചും സിഎഎ വിരുദ്ധസമരത്തെക്കുറിച്ചുമെല്ലാം ഇ.ഡി അനുഷയോട് ചോദിച്ചെന്നും തോമസ് ഐസക് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

shortlink

Related Articles

Post Your Comments

Related Articles


Back to top button