Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോയ്ക്ക് എതിരെ കേസ്

ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനി എംഡി, ചൈനീസ് പൗരനായ ആഡ്രൂ ക്വാങ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗ്, തുടങ്ങിയവരുമായി ബന്ധമുണെന്ന് സംശയിക്കുന്ന രാജൻ മാലിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടള്ളത്.

Read Also: ഇസ്രായേൽ-പലസ്തീൻ യുദ്ധം: ഗാസ തിരിച്ചുപിടിച്ചതായി ഇസ്രായേൽ, മരണസംഖ്യ 3000 കടന്നു

അതേസമയം, കഴിഞ്ഞ വർഷം ജൂലൈയിൽ വിവോ കമ്പനി എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്തിരുന്നു. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ 62,476 കോടി രൂപ വിവോ ചൈനയിലേക്ക് മാറ്റി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കമ്പനിയുടെ 119 അക്കൗണ്ടുകൾ 2022 ൽ സംശയത്തെ തുടർന്ന് ഇഡി തടഞ്ഞിരുന്നു.

Read Also: അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസും തമ്മിൽ ഐക്യം, അതിന് ഇഎംഎസിന്റെ പിന്തുണയെന്നത് ചരിത്ര യാഥാർഥ്യം: കാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button