Latest NewsNewsBusiness

വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ, ഈ സേവനങ്ങളെക്കുറിച്ച് നിർബന്ധമായും അറിയൂ

എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പ്രധാനമായും ഏഴ് സേവനങ്ങളാണ് ലഭ്യമാക്കുക

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള സംവിധാനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി ഇതിനോടകം തന്നെ നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് സേവനം. ഉപഭോക്താക്കൾക്ക് അവരുടെ ബ്രാഞ്ചുകൾ സന്ദർശിക്കാതെ സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കുന്നതാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ്. സൗജന്യ എസ്ബിഐ വാട്സ്ആപ്പ് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.

എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പ്രധാനമായും ഏഴ് സേവനങ്ങളാണ് ലഭ്യമാക്കുക. അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്, നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ലോൺ വിവരങ്ങൾ, എൻആർഐ സേവനങ്ങൾ, അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്നിവ വാട്സ്ആപ്പ് ബാങ്കിംഗ് മുഖാന്തരം ലഭിക്കുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം വാട്സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യാവുന്നതാണ്.

Also Read: ഇസ്രായേൽ – പലസ്തീൻ യുദ്ധം: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button