Latest NewsNewsInternational

സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഒട്ടാവ: സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ കാനഡയിലെ പൈലറ്റിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ കാനഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ: കെഎസ്എഫ്ഇ മൊബൈൽ ആപ്പ് തയ്യാറായി

പൈലറ്റ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ഇസ്രായേലിനെതിരെ അസ്വീകാര്യമായ പോസ്റ്റുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടി ആണ് ഈ അച്ചടക്ക നടപടി.

എയര്‍ കാനഡ പൈലറ്റ് ആയ മോസ്തഫ എസ്സോ തന്റെ യൂണിഫോമിന് മേല്‍ പലസ്തീന്‍ അനുകൂല നിറങ്ങള്‍ ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിരുന്നു. കൂടാതെ മോശം പരാമര്‍ശങ്ങളോടെ ഇസ്രായേല്‍ വിരുദ്ധ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഹൂദ വിരുദ്ധതയാണ് എന്ന് ആരോപിച്ചുകൊണ്ട് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും ഈ പോസ്റ്റിനു നേരെ ഉയര്‍ന്നിരുന്നു. അതേസമയം തങ്ങളുടെ പൈലറ്റിനെ സസ്‌പെന്‍സ് ചെയ്ത വിവരം എക്‌സിലുടെ എയര്‍ കാനഡ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button