KeralaLatest NewsNewsIndia

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം, ഭീകരവാദത്തെ ശക്തമായി എതിര്‍ക്കും: ഇന്ത്യ

പലസ്തീന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷന്‍ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: താല്‍ക്കാലിക ജീവനക്കാരന് കുത്തേറ്റു

എന്നാല്‍ , പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും പരമാധികാര പലസ്തീന്‍ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും,  ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്നും നാളെ രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തുമെന്നും മന്ത്രാലയം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button