Latest NewsNewsIndia

‘ഓപ്പറേഷന്‍ അജയ്’, ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും: കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ‘ ഓപ്പറേഷന്‍ അജയ്’വഴി ദൗത്യം ആരംഭിച്ചു. ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകീട്ടോടെ ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തും. 230 പേരാണ് വെള്ളിയാഴ്ച ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read Also: ശക്തമായ മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

ഇസ്രയേലില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കും. ‘ഓപ്പറേഷന്‍ അജയ്’ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു. കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.

shortlink

Related Articles

Post Your Comments

Related Articles


Back to top button