KeralaLatest NewsIndia

‘വിഴിഞ്ഞത്ത് നടക്കുന്നത് ഷോ, ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് ജനങ്ങളെ കബളിപ്പിക്കൽ’: ഫാദർ യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് ജനങ്ങളെ കബളിപ്പിക്കലെന്ന് ലത്തീൻ സഭ. പദ്ധതിയുടെ അറുപത് ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത് പൂർത്തിയായിട്ടുള്ളുവെന്നും രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ലത്തിൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര. ഇതൊക്കെ വെറും ഷോ ആണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രഖ്യാപനങ്ങളിൽ ക്യാമ്പിൽ കഴിഞ്ഞവർക്ക് നൽകാമെന്ന് പറഞ്ഞ 5500 രൂപയും ഭവന നിർമ്മാണത്തിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പോർട്ടിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സർക്കാർ നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വാഗ്ദാനങ്ങളിൽ രണ്ട് കാര്യങ്ങളിൽ മാത്രമാണ് സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞ യൂജിൻ പെരേര നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button