KeralaLatest NewsNews

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളായ ഇൻസ്ട്രക്ടമാരെയും അനമോദിക്കുന്ന മെറിറ്റോറിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെക്ട്രം ജോബ് ഫെയർ-2023ലൂടെ തൊഴിൽ നേടിയവർക്കുള്ള നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ വച്ച് കൈമാറി.

Read Also: വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങി: കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വളരെ തിളക്കമാർന്ന വിജയമാണ് സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 2023 ജൂലൈയിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നിശ്ചിത സമയത്തിനുളളിൽ പൂർത്തിയാക്കുവാനും ഓഗസ്റ്റ് 19ന് തന്നെ റിസൾട്ട് പ്രഖ്യാപിക്കുവാനും വ്യാവസായിക പരിശീലന വകുപ്പ് പരീക്ഷാവിഭാഗത്തിന്റ സഹായത്തോടെ ഡിജിറ്റിയ്ക്ക് കഴിഞ്ഞു.

വിവിധ ഐടിഐകളിൽ 76 സിറ്റിഎസ് ട്രേഡുകളിലായി പരിശീലനം നേടിയ 49,930 ട്രെയിനികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഇതിൽ സംസ്ഥാനത്തിന്റെ വിജയം 96.52 ശതമാനമാണ്. ദേശീയ തലത്തിൽ 41 ട്രേഡുകളിൽ കേരളത്തിൽ നിന്നുളള 55 ട്രെയിനികൾ ദേശീയ റാങ്ക് ജേതാക്കളായി. പരീക്ഷ നടത്തിപ്പിന്റെ മികവിൽ ദേശീയ തലത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതും വകുപ്പിന്റെ അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഈ വർഷം മുതൽ നൈപുണി മന്ത്രാലയത്തിന്റെ കീഴിൽ ഏർപ്പെടുത്തിയ 12 ദേശീയ അധ്യാപക അവാർഡുകളിൽ ഏഴും ഐറ്റിഐ കളിലെ അധ്യാപകർക്കായിരുന്നു. ഇതിൽ രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിക്കൊണ്ട് വകുപ്പിന്റെ അഭിമാനമായി മാറിയ അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.

Read Also: ഇസ്രായേല്‍ കരയുദ്ധത്തിലേയ്ക്ക്? 24 മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ ഗാസ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button