PathanamthittaKeralaNattuvarthaLatest NewsNews

കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേർ പിടിയിൽ

പത്തനംതിട്ട: കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു. 8 ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. തിരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചു.

‘ഒന്നും മറന്നിട്ടില്ല, അവർ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ’: ആവർത്തിച്ച് നെതന്യാഹു
യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫും ആരോപിച്ചു. സ്ഥലത്ത് രാവിലെ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘർഷത്തിനിടയിൽ സിപിഎം മുൻ എംഎൽഎ കെസി രാജഗോപാലിന് മർദനമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button