കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്.
2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാൻ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു.
Post Your Comments