Latest NewsNewsTechnology

പഴയ ഒഎസ് വേർഷനുകളിൽ ഈ മാസം അവസാനത്തോടെ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്! നിങ്ങളുടെ ഫോൺ ഇക്കൂട്ടത്തിൽ ഉണ്ടോ?

ആൻഡ്രോയിഡ് 4.1-ലും അതിന് മുൻപുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുക

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന (ഒഎസ്) സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഈ മാസം അവസാനത്തോടെ സേവനം അവസാനിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ നീക്കം. നിലവിൽ, സേവനം നിർത്തലാക്കുന്ന മോഡലുകളെ കുറിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചില ഐഫോൺ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.

ആൻഡ്രോയിഡ് 4.1-ലും അതിന് മുൻപുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുക. ഇതിനു മുന്നോടിയായി ഫോൺ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള മുന്നറിയിപ്പ് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വാട്സ്ആപ്പ് നൽകും. തുടർന്നും വാട്സ്ആപ്പ് സേവനം ലഭിക്കാൻ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. ഒക്ടോബർ 24ന് ശേഷമാണ് പഴയ ഒഎസ് സ്മാർട്ട്ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് അപ്രത്യക്ഷമാകുക. ഈ സ്മാർട്ട്ഫോൺ ഏതൊക്കെയെന്ന് അറിയാം.

Samsung Galaxy S2 Nexus 7
iPhone 5
iPhone 5c
Archos 53 Platinum Grand S Flex ZTE
Grand X Quad V987 ZTE HTC Desire 500
Huawei Ascend D
Huawei Ascend D1
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad
Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3

Also Read: ‘അവർ പുറത്തെത്തി, ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’: ഹമാസ് കൊലപ്പെടുത്തിയ ഇസ്രയേലി വനിതയുടെ അവസാന സന്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button