KeralaLatest NewsNews

വൈഗ അന്താരാഷ്ട്ര ശിൽപ്പശാല 2024: ലോഗോ ക്ഷണിച്ചു

ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ [email protected] എന്ന ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്കാണ് എൻട്രികൾ അയക്കേണ്ടത്

വൈഗ അന്താരാഷ്ട്ര ശിൽപ്പശാലയുടെയും കാർഷിക പ്രദർശനങ്ങളുടെയും പ്രചരണാർത്ഥം ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങളിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫോർമേഷൻ ബ്യൂറോയാണ് പൊതുജനങ്ങളിൽ നിന്ന് ലോഗോ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പിഎൻജി ഫോർമാറ്റിലാണ് ലോഗോ തയ്യാറാക്കേണ്ടത്. ഒക്ടോബർ 18-ന് വൈകിട്ട് 3 മണി വരെയാണ് ലോഗോ തയ്യാറാക്കാനുള്ള സമയപരിധി.

ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ [email protected] എന്ന ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് മികച്ച ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് വൈഗ 2024 അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ലോഗോയുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിന് 0471-2318186 എന്ന ഫോൺ നമ്പർ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.

Also Read:കലാസംവിധായകന്‍ മിലന്‍ ഫെര്‍നാണ്ടസ് അന്തരിച്ചു; അന്ത്യം അജിത്‌ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button