KeralaLatest NewsNews

തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ കനത്ത മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. വെളളം കയറിയ വീടുകളില്‍ ഗൃഹോപകരണങ്ങള്‍
ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളിലായത്. മറ്റ് ഭാഗങ്ങളില്‍ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്. ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു. പലരും ബന്ധുവീട്ടിലേക്കും ക്യാമ്പുകളിലേക്ക് മാറി.

Read Also: എം.കെ സ്റ്റാലിന് തിരിച്ചടി, തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

മഴ കനത്ത ദുരിതം വിതച്ച കണ്ണമ്മൂല പുത്തന്‍പാലം കോളനയിലെ ജനജീവിതം സാധാരണ നിലയിലാവുകയാണ്. പക്ഷെ വീട്ടുപകരങ്ങളും വസ്ത്രങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ.  കോളനിയിലെ  മൂന്ന് വീടുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ് . ആമഴിഞ്ചാന്‍ തോട് കരകവിഞ്ഞു കണ്ണമ്മൂല സനല്‍കുമാറിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മകള്‍ രാമലയുടെ കല്യാണത്തിനായി വാങ്ങിയ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.12 വീടുകള്‍ പൂര്‍ണമായും 58 വീടുകള്‍ ഭാഗമായും തകര്‍ന്നുവെന്നാണ് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button