Latest NewsNewsBusiness

ഉദ്യോഗ് ആധാർ: പ്രധാന സവിശേഷതകൾ അറിയാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

രാജ്യത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മാത്രമായുള്ള ആധാറിന് സമാനമായ ഒരു തിരിച്ചറിയൽ രേഖയെന്ന് ഉദ്യോഗ് ആധാറിനെ വിശേഷിപ്പിക്കാവുന്നതാണ്

ഇന്ത്യൻ പൗരന് ഏറ്റവും അനിവാര്യമായിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ആധാർ കാർഡാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ കാർഡ് ഉണ്ടാകും. ആധാർ കാർഡിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമെങ്കിലും, ഉദ്യോഗ് ആധാറിനെക്കുറിച്ച് അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. രാജ്യത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് നൽകുന്ന ഒരു സവിശേഷ ഐഡന്റിഫിക്കേഷൻ നമ്പറാണ് ഉദ്യോഗ് ആധാർ. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

രാജ്യത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മാത്രമായുള്ള ആധാറിന് സമാനമായ ഒരു തിരിച്ചറിയൽ രേഖയെന്ന് ഉദ്യോഗ് ആധാറിനെ വിശേഷിപ്പിക്കാവുന്നതാണ്. ഉദ്യോഗ് ആധാർ കാർഡ് ലഭിക്കുന്നതിനായി അപേക്ഷകന് യഥാർത്ഥ ആധാർ കാർഡ് ഉണ്ടായിരിക്കണം. ആധാർ കാർഡ് ഇല്ലെങ്കിൽ, എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ചതിനു ശേഷം ആധാർ എടുക്കേണ്ടതാണ്. തുടർന്ന് ഉദ്യം പോർട്ടൽ മുഖാന്തരം ഉദ്യോഗ് ആധാറിന് അപേക്ഷിക്കാൻ കഴിയും.

ഉദ്യോഗ് ആധാർ കാർഡിന് അപേക്ഷിക്കുന്ന വിധം

  • ഉദ്യം പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്ത് ആധാർ വിവരങ്ങൾ രേഖപ്പെടുത്തുക
  • ഒടിപി ജനറേറ്റ് ചെയ്യുക
  • ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ വന്ന ഒടിപി രേഖപ്പെടുത്തുക
  • തുടർന്ന് അപേക്ഷയുമായി ബന്ധപ്പെട്ട പേജ് ലഭിക്കുന്നതാണ്
  • ആവശ്യമായ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ശേഷം ഡാറ്റ വീണ്ടും പരിശോധിക്കുക
  • വിവരങ്ങൾ കൃത്യമാണെങ്കിൽ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
  • മൊബൈലിൽ ലഭിച്ച ഒടിപി രേഖപ്പെടുത്തുക
  • അവസാന സബ്മിറ്റ് ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക

Also Read: ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം: വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button