Latest NewsNewsBusiness

ഇന്ത്യൻ വിപണിയിൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ, ഇത്തവണ നേടിയത് രണ്ടിരട്ടിയിലധികം വരുമാനം

ഇന്ത്യൻ വിപണിയിൽ വലിയ രീതിയിലുള്ള പ്രതീക്ഷയാണ് നോക്കിയ അർപ്പിച്ചിരിക്കുന്നത്

ആഗോള വിപണിയിൽ അടിപതറിയതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ. ഇത്തവണ നോക്കിയയുടെ മൊത്തം വിൽപ്പന 56.7 കോടി രൂപയായാണ് ഉയർന്നത്. ഇതോടെ, ഈ വർഷം 121 ശതമാനത്തിന്റെ വളർച്ച നേടാൻ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് നോക്കിയയുടെ ശ്രദ്ധേയമായ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ലാൻഡ്സ്കേപ്പിൽ നോക്കിയയ്ക്ക് പ്രത്യേക സാന്നിധ്യമുണ്ട്.

ഇന്ത്യൻ വിപണിയിൽ അനുകൂല സാഹചര്യങ്ങൾ ഉടലെടുത്തതോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നോക്കിയയ്ക്ക് കഴിയുന്നുണ്ട്. അതേസമയം, ആഗോള വിപണിയിൽ കനത്ത വെല്ലുവിളികളാണ് നോക്കിയ നേരിടുന്നത്. വടക്കേ അമേരിക്കയിൽ നോക്കിയയുടെ മൊത്തം വിൽപ്പന 45 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. 5ജി വിന്യാസത്തിന് ഡിമാൻഡ് കുറഞ്ഞതോടെയാണ് വിപണി വിഹിതവും കുത്തനെ ഇടിഞ്ഞത്. ഈ സാഹചര്യത്തിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന് ഇതിനോടകം നോക്കിയ വ്യക്തമാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റും ആഫ്രിക്കയും ഒഴികെയുള്ള മിക്ക പ്രദേശങ്ങളിലെയും നോക്കിയയുടെ മൊത്തം വിൽപ്പനയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിലുള്ള പ്രതീക്ഷയാണ് നോക്കിയ അർപ്പിച്ചിരിക്കുന്നത്.

Also Read: യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം ഉയരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button