PalakkadKeralaNattuvarthaLatest NewsNews

മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാൻ തീരുമാനം

പാലക്കാട്: മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കാൻ തീരുമാനം ആയി. ഡാമിന്റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ നാളെ രാവിലെ 10.30-ന് നിയന്ത്രിതമായ അളവില്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആണ് അറിയിച്ചത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

മംഗലം പദ്ധതിയുടെ കീഴിലുള്ള കൃഷി സ്ഥലങ്ങളിലേക്ക് രണ്ടാം വിളയ്ക്ക് മുന്നോടിയായുള്ള ജലവിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20-ന് ആലത്തൂര്‍ കനാല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ മംഗലം പി.എ.സി അംഗങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button