KeralaLatest NewsNews

ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെഎസ്ഇബി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളും കെഎസ്ഇബി വിശദമാക്കി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

Read Also: ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

ഇതിനായി താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷക്കൊപ്പം സമർപ്പിച്ചാൽ മതിയാകും

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.

2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.

3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല.

4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

Read Also: മോഷ്ടിച്ച കാറുമായി അപകടപരമ്പര സൃഷ്ടിച്ച് 28കാരന്‍: പോലീസ് ജീപ്പിലും ഇടിപ്പിച്ചതോടെ കുടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button