Latest NewsNewsTechnology

എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് ഓഫറിൽ ഐഫോൺ സ്വന്തമാക്കാം! വമ്പൻ കിഴിവുമായി ആമസോൺ

128 ജിബി സ്റ്റോറേജ് ഉള്ള ഐഫോൺ 13നാണ് ആമസോണിൽ വൻ കിഴിവ് ലഭിക്കുക

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. എക്സ്ട്രാ ഹാപ്പിനസ് ഡെയ്സ് ഓഫറിലാണ് ഐഫോണുകൾക്ക് ഗംഭീര കിഴിവുകൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 22 മുതൽ ആരംഭിച്ച എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് സെയിലിൽ ഐഫോൺ 14 സീരീസ്, ഐഫോൺ 13 സീരീസ് എന്നിവയാണ് ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഐഫോൺ 13 സീരീസിന് ലഭ്യമായ ഓഫറുകൾ എന്തൊക്കെയെന്ന് അറിയാം.

128 ജിബി സ്റ്റോറേജ് ഉള്ള ഐഫോൺ 13നാണ് ആമസോണിൽ വൻ കിഴിവ് ലഭിക്കുക. ഈ മോഡലിന്റെ വിപണി വില 59,900 രൂപയാണ്. എന്നാൽ, എക്സ്ട്രാ ഹാപ്പിനസ് സെയിൽ മുഖാന്തരം പർച്ചേസ് ചെയ്യുകയാണെങ്കിൽ 50,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാൻ കഴിയും. ഇതിനുപുറമേ, വിവിധ ബാങ്ക് ഓഫറുകളിലൂടെ 700 രൂപയുടെ കിഴിവും ലഭിക്കുന്നതാണ്. എല്ലാ ഓഫറും ക്ലെയിം ചെയ്ത് കഴിഞ്ഞാൽ 50,249 രൂപയ്ക്കാണ് ഐഫോൺ 13 വാങ്ങാനാവുക. എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ കാർഡുകൾക്കാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. വരും ദിവസങ്ങളിലും ഐഫോണിന്റെ പുതിയ മോഡലുകൾക്ക് ഗംഭീര കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്.

Also Read: പിഎഫ് അക്കൗണ്ട് ബാലൻസ് അറിയണോ? മിസ്ഡ് കോൾ സൗകര്യം ലഭിക്കുന്നതിനായി ഇക്കാര്യങ്ങൾ ചെയ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button