Latest NewsKeralaNews

മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ: പിടിയിലായത് എക്‌സൈസ് പരിശോധനക്കിടെ

കൊല്ലം: മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. കൊല്ലം കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ ദമ്പതികളെ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി പിടികൂടി. ചിരട്ടക്കോണം – കോക്കാട് റോഡിൽ വച്ച് ബൈക്കിൽ വന്ന ദമ്പതികളെ പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയത്. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിൻസി എന്നിവർ ആണ് അറസ്റ്റിലായത്.

Read Also: വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് വ്യക്തമാക്കണം: മാത്യു കുഴൽനാടൻ

പ്രിവന്റീവ് ഓഫീസർ രാജേഷ് കെ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ എം എച്, കൃഷ്ണരാജ് കെ ആർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അർച്ചന കുമാരി, എക്‌സൈസ് ഡ്രൈവർ അജയ കുമാർ എം.എസ് എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Read Also: ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്നു: പ്രതികൾക്കായി തെരച്ചിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button