Latest NewsNewsOmanGulf

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Read Also: സംസ്ഥാനത്ത് ഇന്നും മഴ തുടരും! മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം

120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തേജ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിലവില്‍ 175 കിലോമീറ്ററാണ് വേഗം. സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 50മുതല്‍ 150 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് സിവില്‍ ഏവിയേഷന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഒമാനില്‍ ഇന്നും നാളെയും പൊതു അവധിയാണ്. ചുഴലിക്കാറ്റ് രൂക്ഷമാവുകയാണെങ്കില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും അവശ്യ സാധനങ്ങള്‍ നല്‍കുന്നിനുമടക്കം നടപടി ഇതിനോടകം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button