PathanamthittaKeralaNattuvarthaLatest NewsNews

മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ

പത്തനംതിട്ട നെടുമൺ സ്വദേശി അനീഷ് ദത്തനെ(52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെടുമൺ സ്വദേശി അനീഷ് ദത്തനെ(52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ക്ഷേത്രത്തിലെ മോഷണത്തിനിടെ അടിച്ച് മാറ്റിയ സിസിടിവി കല്ലാര്‍ ഡാമിലെറിഞ്ഞു: മുങ്ങിയെടുത്ത് വിദഗ്ധര്‍

ഇന്നലെ രാത്രിയാണ് അനീഷ് വീട്ടിനുള്ളിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പറഞ്ഞു. ഇളയ മകനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്നും ശാന്തമ്മ പറഞ്ഞു.

മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button