KeralaLatest NewsNews

വ്യാജന്മാർ പെരുകുന്നു! കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റം, ഇക്കാര്യങ്ങൾ അറിയൂ..

വ്യാജ വെബ്സൈറ്റുകൾ മുഖാന്തരം ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പുതിയ നടപടി

വ്യാജ ആപ്പ്, വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ, ടിക്കറ്റ് ബുക്കിംഗ് ആപ്പിന്റെ പേര് ‘എന്റെ കെഎസ്ആർടിസി ആപ്പ്’ (ente ksrtc app) എന്നാണ്. പുതുക്കിയ മാറ്റം അനുസരിച്ച്, ഇനി മുതൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ‘എന്റെ കെഎസ്ആർടിസി നിയോ ഒ.എസ്.പി.ആർ’ (ente ksrtc neo opr) എന്നാണ് അറിയപ്പെടുക. വ്യാജ വെബ്സൈറ്റുകൾ മുഖാന്തരം ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പുതിയ നടപടി.

ടിക്കറ്റ് ബുക്കിംഗിനായാണ് എന്റെ കെഎസ്ആർടിസി നിയോ ഒ.എസ്.പി.ആർ ആപ്പ് ഉപയോഗിക്കേണ്ടത്. അതേസമയം, കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി https://onlineksrtcswift.com എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റിലെ യുആർഎല്ലിൽ ഏതെങ്കിലും അക്ഷരങ്ങൾ മാറ്റിയാണ് വ്യാജ വെബ്സൈറ്റ് ഉണ്ടായിരിക്കുക. പേയ്മെന്റ് നടത്തുന്നതിനു മുൻപ് അഡ്രസ് ബാറിൽ എച്ച്ടിടിപിഎസ് എന്നീ അക്ഷരങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. വ്യാകരണ പിശകും അക്ഷരത്തെറ്റും ഉണ്ടെങ്കിൽ അവ തീർച്ചയായും വ്യാജ വെബ്സൈറ്റായിരിക്കും.

Also Read: ചികിത്സാ സഹായം തേടി ബാലചന്ദ്രകുമാര്‍: ഗുരുതരമെന്ന് കുടുംബം, വേണ്ടത് 20 ലക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button