Latest NewsNewsLife StyleHealth & Fitness

ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നത് ഈ രോ​ഗത്തിന് കാരണമാകും

ഉപ്പില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? ഒരു ദിവസം ഉപ്പിടാത്ത കറികള്‍ വെച്ചാലുണ്ടാകുന്ന അവസ്ഥ മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് അല്‍പ്പം കൂടുതലാണ്. അതിനാല്‍, ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതുകൊണ്ട്, ഉപ്പിന്റെ ഉപയോഗം അല്‍പ്പം കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.

Read Also : പീഡന കേസിൽ അകപ്പെട്ട ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തി, വിനായകനോട് മാത്രം പുച്ഛം: പോലീസിനെതിരെ വൈറൽ കുറിപ്പ്

ബിപിയും സ്‌ട്രോക്കും തമ്മില്‍ ബന്ധമുണ്ട്. രക്തസമ്മര്‍ദ്ദം കൂടുന്നതാണ് ഹൃദയാഘാതം, വൃക്കകളുടെ തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയവയുടെ പ്രധാന കാരണം. അതിനാല്‍, ആരോഗ്യം നിലനിര്‍ത്താന്‍ ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി കുറക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഇലക്കറികളിലും മറ്റും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, സൂക്ഷിച്ച്, ആവശ്യത്തിന് മാത്രം ഉപ്പ് ഉപയോഗിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button