PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം: ഒ​ന്നാം​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള മു​ല്ലാ​സ് ഹോം ​അ​പ്ല​യ​ൻ​സ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഫർണിച്ചർ ഷോപ്പിൽ വ​ൻ​ തീ​പി​ടി​ത്തം. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള മു​ല്ലാ​സ് ഹോം ​അ​പ്ല​യ​ൻ​സ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Read Also : പ​ഞ്ച​ലോ​ഹ​വും ഇ​രി​ഡി​യ​വും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പറ്റിച്ച അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി: ഏഴംഗ സംഘം അറസ്റ്റിൽ

ഇന്ന് രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് സംഭവം. ക​ട​യ്ക്ക് സ​മീ​പം ചു​മ​ടി​റ​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തിയാണ് തീ​യ​ണ​​ച്ചത്. ‌‌

Read Also : ‘ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും ഇവര്‍ക്ക് പറയാം’: അറസ്റ്റില്‍ വിനായകന്റെ പ്രതികരണം

തീപിടിത്തത്തിൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button