KeralaLatest NewsNews

പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കണം: ശുപാർശ നൽകി എൻസിഇആർടി സമിതി

ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനൊരുങ്ങി എൻസിഇആർടി. പുസ്തകങ്ങളിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻസി ഇആർടി സമിതി ശുപാർശ നൽകി.

Read Also: വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്‌ഠേനയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

ശുപാർശ ലഭിച്ചുവെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് എൻസിഇആർടി അധികൃതരുടെ പ്രതികരണം.

Read Also: ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button