ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ചു: മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ല്‍

വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ല​ത്തു​മേ​ലെ തോ​ട്ട​രി​ക​ത്തു വീ​ട്ടി​ല്‍ ഷി​ബു (44), മ​ണി​ക​ണേ്ഠ​ശ്വ​രം ഇ​രു​കു​ന്നം മേ​ല​ത്തു​വി​ള വീ​ട്ടി​ല്‍ മ​നോ​ജ് (40), നെ​ട്ട​യം കേ​ര​ള ന​ഗ​ര്‍ തെ​ക്കേ​വി​ള വീ​ട്ടി​ല്‍ സു​മേ​ഷ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: ഓ​ട്ടോ​റി​ക്ഷ​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ല​ത്തു​മേ​ലെ തോ​ട്ട​രി​ക​ത്തു വീ​ട്ടി​ല്‍ ഷി​ബു (44), മ​ണി​ക​ണേ്ഠ​ശ്വ​രം ഇ​രു​കു​ന്നം മേ​ല​ത്തു​വി​ള വീ​ട്ടി​ല്‍ മ​നോ​ജ് (40), നെ​ട്ട​യം കേ​ര​ള ന​ഗ​ര്‍ തെ​ക്കേ​വി​ള വീ​ട്ടി​ല്‍ സു​മേ​ഷ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടി: മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ

ഈ മാസം 23-നാ​ണ് കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ലാ​ഞ്ചി​റ കു​രി​ശ​ടി ജം​ഗ്ഷ​നി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ഈ വാ​ഹ​നം പൊ​ലീ​സ് ഇ​ട​പെ​ട്ട് റോ​ഡു​വ​ശ​ത്തേ​ക്ക് മാ​റ്റി​യി​ട്ടു. ഇ​തി​നു​ള്ളി​ലെ ബാ​റ്റ​റി​യാ​ണ് മൂ​ന്നം​ഗ​സം​ഘം ഊ​രി​യെ​ടു​ത്ത് വി​റ്റ​ത്.

പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​റ്റ​റി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. അറസ്റ്റിലായ പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button