KeralaNews

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാല്‍ ഭാരത് എന്നാണ്, പാഠപുസ്തകങ്ങളിലെ പേര് മാറ്റം ഭരണഘടനാ വിരുദ്ധമല്ല: ഗവര്‍ണര്‍

തിരുവനന്തപുരം: ഭരണഘടന പറയുന്നത് ഇന്ത്യ എന്നാല്‍ ഭാരത് എന്നാണെന്നും എന്‍സിഇആര്‍ടിയിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയില്‍ ഉള്ളതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read Also: ഇസ്ലാം മതത്തിന്റെ പ്രചാരണം ടൂറിസം ഏറ്റെടുത്തതിലൂടെ മുഹമ്മദ് റിയാസ് പച്ചയായ മുസ്ലിം പ്രീണനം നടത്തുന്നു: കെ സുരേന്ദ്രന്‍

അതേസമയം, ശിശുക്ഷേമ സമിതിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ പരാതികളാണെന്നും കേന്ദ്ര സാമുഹ്യ നീതി മന്ത്രാലയത്തിന് പരാതി അയച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പദവി ഒഴിയുന്നതാണ് ഉചിതമെന്ന് മന്ത്രാലയം മറുപടിയില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറാന്‍ തീരുമാനിച്ചത്. ഉയര്‍ന്നുവന്ന പരാതികളില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവര്‍ണറര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button