Latest NewsKeralaNews

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം

രണ്ട് ചക്രവാതച്ചുഴികൾ രൂപം കൊണ്ടതിനാൽ മഴ വീണ്ടും കനക്കാൻ സാധ്യതയുണ്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നതാണ്. നിലവിൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് തുടർച്ചയായ ദിവസങ്ങളിൽ മഴ അനുഭവപ്പെടുന്നത്. മഴ കനക്കുമെങ്കിലും ഇന്നും നാളെയും ജില്ലകളിൽ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഞായറാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

രണ്ട് ചക്രവാതച്ചുഴികൾ രൂപം കൊണ്ടതിനാൽ മഴ വീണ്ടും കനക്കാൻ സാധ്യതയുണ്ട്. ഇത്തവണ മധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ അനുഭവപ്പെട്ടേക്കുക. കടലാക്രമണം നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും, വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്. കൂടാതെ, മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലും അതീവ അപകടകാരിയാണ്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

Also Read: ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button