KeralaNews

ക്രിസ്തുമസും തൃശൂരിൽ പാപ്പാക്കടൽ തീർത്ത ബോൺ നെതാലെയും

Christmas and Buon Netale

കേരളത്തിൽ വളരെ ആഘോഷമായാണ് ഓരോ വർഷവും ക്രിസ്തുമസിനെ വരവേൽക്കാറ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പല തരത്തിലുള്ള ആഘോഷങ്ങൾ ക്രിസ്തുമസുമായി ബന്ധപ്പെട്ട് നടക്കാറുണ്ട്. കൊച്ചിൻ കാർണിവലും ബോൺ നെതാലെയുമെല്ലാം അ‌തിൽ ചിലതാണ്.
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബദ്ധിച്ച് ഡിസംബർ മാസത്തിൽ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോൺ നത്താലെ. ബോൺ നത്താലെ എന്ന ഇറ്റാലിയൻ വാക്കിന് മെറി ക്രിസ്മസ് എന്നാണർത്ഥം. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013-ൽ ബോൺ നത്താലെ ആരംഭിച്ചത്.

2013-ലാണ് ബോൺ നത്താലെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം 5000 സാന്റാക്ലോസുകളും 3000 മാലാഖകുഞ്ഞുങ്ങളും 25 ഫ്ലോട്ടുകളും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. സേക്രഡ്ഹാർട്ട് സ്‌കൂളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി തിരികെ സെന്റ് തോമസ് കോളേജിൽ സമാപിച്ചു.

2014-ൽ 18112 പാപ്പമാർ അണിനിരന്ന ബോൺ നത്താലെ ഏറ്റവും കൂടുതൽ സാന്റാക്ലോസുമാർ പങ്കെടുത്ത ഘോഷയാത്രയായി ഗിന്നസ് പുസ്തകം ലോക റെക്കോഡായി അംഗീകരിച്ചു. നോർത്ത്‌ അയർലണ്ടിൽ 13,000 സാന്റാക്ലോസുകൾ അണിനിരന്ന റെക്കോഡ്‌ മറികടന്നാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button