KeralaLatest NewsNews

ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന

കായികതാരങ്ങളെയും അവരുടെ പരിശീലകരെയും അവരെ പിന്തുണയ്ക്കുന്ന മുഴുവൻ പേരെയും ഈ നിമിഷത്തിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിജയം എല്ലാവർക്കും പ്രചോദനം നൽകുന്നു. യുവാക്കൾക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഈ വിജയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button