KeralaLatest News

കീഴടങ്ങിയ ആൾ യഹോവ സാക്ഷി സഭയുടെ അംഗമാണെന്ന് മൊഴി, ഡൊമിനിക് മാര്‍ട്ടിനെ അറിയില്ലെന്ന് സഭയുടെ പ്രസ്താവന

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എഡിജിപി എംആര്‍ അജിത്ത്കുമാര്‍. നിലവില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്.

കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് കീഴടങ്ങിയതെന്ന് എഡിജിപി അജിത്ത്കുമാര്‍ പറഞ്ഞു. സ്ഫോടനം നടത്തിയതിന് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. യഹോവ സാക്ഷി സഭയുടെ അംഗമെന്നാണ് അയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാൽ മഡോമിനിക് മാർട്ടിനെ അറിയില്ലെന്ന് സഭയുടെ പി ആർ ഓ പറഞ്ഞു.പ്രാദേശികസഭകളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.  അതേസമയം, മൂന്നിടങ്ങളിലായി 30 പേരാണ് ചികിത്സയിലുള്ളത്.

തീവ്ര പരിചരണ വിഭാഗത്തിലുള്ള 18 പേരിൽ ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 12 വയസുകാരിയുടെ നില അതീവ ഗുരുതരമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണു നിഗമനം. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ട്. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ഉപയോഗിച്ചുള്ള സ്ഫോടനമാകാമെന്നാണ് പ്രാഥമിക വിവരം. ഭക്ഷണം കൊണ്ടുവരുന്ന സ്റ്റീൽ പാത്രങ്ങളിലാണ് ബോംബ് ഹാളിലേക്ക് കടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button