Latest NewsKeralaNews

വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ച സംഭവം: വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് വിദ്യാർത്ഥിയുടെ മുടി സ്‌കൂളിൽ മുറിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

Read Also: കളമശ്ശേരി ബോംബ് സ്‌ഫോടനം : തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം

സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഊഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്‌ഫോടനത്തിൽ ഷെയിൻ നിഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button