Latest NewsKeralaNews

പ്രമുഖ സിനിമ-സീരിയല്‍ താരത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ രംഗത്തെ പ്രമുഖ നടി രജ്ഞുഷ മേനോനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം.

Read Also: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: നാല് പേർ പിടിയിൽ

രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭര്‍ത്താവും.

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോന്‍. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവില്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളിലും പ്രധാന വേഷത്തില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു.

തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്, ക്ലാസ്‌മേറ്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നര്‍ത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷം ഭരതനാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button