KeralaLatest NewsNews

കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

കൊച്ചി: ഞായറാഴ്ച കളമശേരിയിൽ സ്‌ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ വിശ്വാസി നോർത്ത് പോലീസിന്റെ പിടിയിൽ. എളംകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. 29 ന് രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു.

Read Also: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന ശേഷം 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവരുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾക്ക് 15 ലക്ഷം രൂപ വില വരും. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. ഡിസിപി എസ് ശശിധരന്റെ നിർദേശപ്രകാരം സെൻട്രൽ എസി സി ജയകുമാറിന്റെ മേൽനോട്ടത്തിൽ നോർത്ത് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രൻ, എസ്‌ഐ മാരായ ടി എസ് രതീഷ്, ആഷിഖ്, എയിൻ ബാബു തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.

Read Also: സിബിഐ അഭിഭാഷകന്‍ ഹാജരായില്ല: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button