KottayamNattuvarthaLatest NewsKeralaNews

ആ​ശു​പ​ത്രി​യിൽ ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സപ്പെ​ടു​ത്തു​ക​യും ചെ​യ്തു: മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

അ​യ​ർ​ക്കു​ന്നം തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ബി​ജു എ​ബ്ര​ഹാ​മി(52)നെയാണ് അറസ്റ്റ് ചെയ്തത്

അ​യ​ർ​ക്കു​ന്നം: ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​ധ്യ​വ​യ​സ്കൻ പൊലീസ് പിടിയിൽ. അ​യ​ർ​ക്കു​ന്നം തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ബി​ജു എ​ബ്ര​ഹാ​മി(52)നെയാണ് അറസ്റ്റ് ചെയ്തത്. അ​യ​ർ​ക്കു​ന്നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എക്സ് ഉടന്‍ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി  ഉപയോക്താക്കള്‍

അ​യ​ർ​ക്കു​ന്നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ​ത്തി​യ ഇ​യാ​ൾ ഒ.​പി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം വെ​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഇ​വ​രു​ടെ വീ​ഡി​യോ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെയ്തു. തുടർന്ന്, വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​യ​ർ​ക്കു​ന്നം പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​യ​ർ​ക്കു​ന്നം എ​സ്.​ഐ കെ.​എ​സ്. ലെ​ബി​മോ​ൻ, സാ​ജു ടി.​ലൂ​ക്കോ​സ്, എ.​എ​സ്.​ഐ ഗീ​ത, സി.​പി.​ഒ​മാ​രാ​യ സ​രു​ൺ, അ​ജു വി.​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button