Latest NewsNewsIndia

ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു: രാജസ്ഥാനിൽ രണ്ട് പിഎഫ്‌ഐ അംഗങ്ങളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ട് അംഗങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ എൻഐഎ. സംഘടനയുമായി ബന്ധമുള്ള മറ്റ് മൂന്ന് പേരെ കോട്ടയിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു.

അറസ്‌റ്റിലായ പിഎഫ്ഐ അംഗങ്ങളായ വാജിദ് അലി, മുബാറക് അലി എന്നിവരും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന മുഹമ്മദ് ആസിഫ്, സാദിഖ് സറാഫ്, മുഹമ്മദ് സൊഹൈൽ എന്നിവരും ജയ്‌പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി.

വായു മലിനീകരണം നിങ്ങളുടെ ശരീരഭാഗങ്ങളെ അല്ലെങ്കില്‍ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

‘2047നുള്ളിൽ ഇന്ത്യയിൽ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കുക, അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനെ അട്ടിമറിക്കുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എൻഐഎ കൂട്ടിച്ചേർത്തു. മുഹമ്മദ് ആസിഫ്, സാദിക് സറാഫ്, മുഹമ്മദ് സൊഹൈൽ എന്നിവർ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിനും അതിനായി ഫണ്ട് സ്വരൂപിക്കുന്നതിനുമായി പിഎഫ്‌ഐയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

രാജസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്താൻ മുസ്ലീം യുവാക്കളെ രംഗത്ത് കൊണ്ട് വന്നതിൽ സാദിഖ് സറാഫും മുഹമ്മദ് ആസിഫും പങ്കാളികളാണെന്നും എൻഐഎ പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button