Latest NewsNewsTechnology

സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവുമായി ആമസോൺ! ഓഫർ വിലയിൽ വിവോയുടെ ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം

വിവോ വൈ56 5ജി സ്മാർട്ട്ഫോണുകൾക്ക് 24 ശതമാനം കിഴിവാണ് ആമസോൺ നൽകിയിരിക്കുന്നത്

ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം കണക്കിലെടുത്ത് ആമസോൺ അടക്കമുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കാറുണ്ട്. ഇത്തവണ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ56 5ജി സ്മാർട്ട്ഫോണാണ് ആമസോൺ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ വിവോ വൈ56 5ജി സ്വന്തമാക്കാനാകും. ഓഫറുകളെ കുറിച്ച് പരിചയപ്പെടാം.

വിവോ വൈ56 5ജി സ്മാർട്ട്ഫോണുകൾക്ക് 24 ശതമാനം കിഴിവാണ് ആമസോൺ നൽകിയിരിക്കുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വിപണി വില 18,999 രൂപയാണ്. എന്നാൽ, ആമസോണിൽ 24 ശതമാനം കിഴിവ് ലഭിക്കുന്നതോടെ 16,999 രൂപയ്ക്ക് ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാനാകും. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും, ബാങ്ക് ഓഫറും ലഭ്യമാണ്. ബ്ലാക്ക് എൻജിൻ, ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.

Also Read: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button