KeralaLatest NewsNews

നിപ വിമുക്ത പ്രഖ്യാപനം നവംബർ എട്ടിന്: പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് ആദരം

തിരുവനന്തപുരം: കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉദ്ഘാടനവും നിപ വിമുക്ത പ്രഖ്യാപനവും നവംബർ എട്ടിന് നടക്കും. ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

Read Also: കെ വി ലൈനിൽ നിന്നും ഷോക്കേറ്റു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

കൂടാതെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായവരെ ചടങ്ങിൽ ആദരിക്കും. ജില്ലയിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്ഥാപനമാണ് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച്.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികൾ ആവും. മേയർ ഡോ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എം കെ രാഘവൻ എംപി, എളമരം കരീം എംപി, എംഎൽഎമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ പി എം സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന കെ ജെ റിപ്പോർട്ട് അവതരണവും നടത്തും.

Read Also: ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന

shortlink

Related Articles

Post Your Comments

Related Articles


Back to top button