KeralaLatest News

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശം നൽകി ഹൈക്കോടതി

കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുള്ളില്‍ ചെയര്‍മാൻ ചുമതലയേല്‍ക്കുകയാണെങ്കിലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകള്‍ വെച്ച്‌ ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടൻ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകള്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചു. വാക്കാല്‍ പ്രഖ്യാപിച്ചിരുന്നു എന്ന് ശ്രീക്കുട്ടന്‍റെ അഭിഭാഷകൻ പറഞ്ഞു. രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖാപിച്ചത്. ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും അഭിഭാഷകൻ വാദിച്ചു. മാനേജര്‍, പ്രിൻസിപ്പല്‍ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ എത്ര വോട്ട് പോള്‍ ചെയ്തെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാരൻ പറഞ്ഞു. ജയിച്ച ആള്‍ സ്ഥാനമേല്‍ക്കുന്നത് തടയണമെന്ന് ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധിന് കൂടുതല്‍ വോട്ടുകള്‍ ഉണ്ടെങ്കില്‍ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു. റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അതേസമയം റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്നതെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button