WayanadLatest NewsKeralaNattuvarthaNews

ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ

വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു എം ആന്റണി, വാളാട് പുത്തൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിയ പാലക്കല്‍ ജോണി എന്നിവരാണ് പിടിയിലായത്

മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു എം ആന്റണി, വാളാട് പുത്തൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിയ പാലക്കല്‍ ജോണി എന്നിവരാണ് പിടിയിലായത്.

ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി അനധികൃതമായി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് മാനന്തവാടി എക്‌സൈസ് പിടികൂടിയത്. ഉപ്പുപുഴക്കല്‍ ആന്റണിയുടെ കൈവശം 1.180 ലിറ്റര്‍ മദ്യവും പാലക്കല്‍ ജോണിയുടെ കൈവശം 10 ലിറ്റര്‍ മദ്യവുമാണ് പിടികൂടുമ്പോള്‍ ഉണ്ടായിരുന്നത്.

Read Also : എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്: ആർ ബിന്ദു

പ്രതികള്‍ മാസങ്ങളായി വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് മദ്യവില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് പ്രവന്റീവ് ഓഫീസര്‍ വി രാജേഷ് മാനന്തവാടി, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ ജിനോഷ്, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ജി പ്രിന്‍സ്, കെ. ഹാഷിം, കെ എസ് സനൂപ്, ഡ്രൈവര്‍ കെ സജീവ് എന്നിവരാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button