തലശ്ശേരി: എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63കാരന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ വീട്ടിൽ വി.വി. അബ്ദുൽ റസാഖിനെയാണ് കോടതി ശിക്ഷിച്ചത്. 10 വർഷം കഠിനതടവും 20,000 പിഴയും ആണ് ശിക്ഷ വിധിച്ചത്.
തലശ്ശേരി പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.ടി. ജോർജ് ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കിൽ എട്ടു മാസം അധിക തടവ് അനുഭവിക്കണം.
Read Also : നാടിനു നോവായി മാതാപിതാക്കളുടെ ഒരു നിമിഷത്തെ എടുത്തുചാട്ടം മൂലം അനാഥയായ ഒന്നര വയസുകാരി
2022 മാർച്ച് 20-നാണ് കേസിനാധാരമായ സംഭവം. ഉച്ചക്ക് 12-ഓടെ പരാതിക്കാരിയുടെ വീടിന്റെ അടുക്കളയിൽ പ്രതി അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാതിക്രത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.
Post Your Comments