Latest NewsNews

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍: നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

റായ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ടാഡ്മെറ്റ്ലയ്ക്കും ദുലെഡ് ഗ്രാമത്തിനും ഇടയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Read Also: സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്

ദക്ഷിണ ബസ്തര്‍ ദന്തേവാഡ ജില്ലയിലെ മിന്‍പ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 206 കോബ്രാ ബറ്റാലിയനിലെ ജവാന്മാരെയാണ് വനമേഖലയില്‍ വിന്യസിച്ചത്.

അതേസമയം, സുക്മയിലെ തോണ്ടമാര്‍ക മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് കോബ്രാ ജവാന് പരിക്കേറ്റിരുന്നു.

ഛത്തീസ്ഗഡിലെ 90 സീറ്റുകളില്‍ 20 എണ്ണത്തിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഇതില്‍ 12 എണ്ണം മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തര്‍ മേഖലയിലാണ്, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button