Latest NewsNewsTechnology

വെരിഫിക്കേഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു! ലോഗിൻ ചെയ്യാൻ ഇനി ഇ-മെയിൽ മതി

വാട്സ്ആപ്പിൽ പുതുതായി ഇ-മെയിൽ അഡ്രസ് പേജ് എന്ന ഓപ്ഷൻ ഉണ്ടാകും

വെരിഫിക്കേഷൻ പ്രക്രിയയിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്കായി ഇ-മെയിൽ മുഖാന്തരം അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. നിലവിൽ, ഐഒഎസിന് വേണ്ടിയുള്ള വാട്സ്ആപ്പ് ബീറ്റ 23.23.177 പതിപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ നമ്പറിനോടൊപ്പം ഉപഭോക്താക്കൾക്ക് ഇ-മെയിൽ ഉപയോഗിച്ചും ലോഗിൻ ചെയ്യുന്നതിനുള്ള ഓപ്ഷനാണ് സജ്ജീകരിച്ചിട്ടുള്ളത്.

അധികം വൈകാതെ ആൻഡ്രോയിഡ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പിൽ പുതുതായി ഇ-മെയിൽ അഡ്രസ് പേജ് എന്ന ഓപ്ഷൻ ഉണ്ടാകും. ഇതിൽ വളരെ എളുപ്പത്തിൽ ഇ-മെയിൽ ചേർക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. വാട്സ്ആപ്പിന് അധിക സുരക്ഷ ഉറപ്പുവരുത്താൻ ഇ-മെയിൽ കൂടി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇ-മെയിൽ സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആറക്ക ഒടിപി വെരിഫിക്കേഷൻ കോഡ് ലഭിക്കും. ഇതിലൂടെ അധിക സുരക്ഷാ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ടെലഗ്രാമിലും നേരത്തെ അവതരിപ്പിച്ചിട്ടുള്ള ഫീച്ചറണിത്.

Also Read: ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം: ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button